കല്ലടിക്കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക മരിച്ച നിലയില്‍

Update: 2026-01-06 09:03 GMT

പാലക്കാട്: കല്ലടിക്കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലടിക്കോട് സ്വദേശിനിയായ അലീമ (73)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്ന ഇവരെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

Tags: