മതില്‍ ഇടിഞ്ഞുവീണ് വയോധിക മരിച്ചു

Update: 2025-11-22 09:43 GMT

തിരുവനന്തപുരം: മതില്‍ ഇടിഞ്ഞുവീണ് വയോധിക മരിച്ചു. മരിച്ചത് നെയ്യാറ്റിന്‍കര ഉച്ചക്കട സ്വദേശിനി സരോജിനി(68). സ്വന്തം വീട്ടില്‍ നിന്ന് സഹോദരിയുടെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകവെയാണ് അപകടം. നടന്നുപോകവെ മതില്‍ ഇടിഞ്ഞുവീണ് ദേഹത്തേക്കു പതിക്കുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്. സരോജിനി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Tags: