യുകെയില്‍ സിഖ് വയോധികന് നേരെ ആക്രമണം; ശിരോവസ്ത്രം ഊരി; മൂന്നു പേര്‍ അറസ്റ്റില്‍

Update: 2025-08-19 06:24 GMT

ലണ്ടന്‍: യുകെയിലെ വോള്‍വര്‍ഹാംപ്റ്റണില്‍ സിഖ് വയോധികനെതിരെ വംശീയ ആക്രമണം. വെള്ളക്കാരായ അക്രമി സംഘം വയോധികന്റെ ശിരോവസ്ത്രം ബലമായി ഊരുകയും ചെയ്തു. സംഭവത്തില്‍ വെള്ളക്കാരായ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. 17,19,25 വയസുള്ള പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സിഖ് മതവിശ്വാസത്തില്‍ ഏറെ നിര്‍ണായകമായ സ്ഥാനമാണ് ശിരോവസ്ത്രത്തിനുള്ളത്. ദൈവത്തിന് മുന്നില്‍ തല മറയ്ക്കാതെ നില്‍ക്കാന്‍ പാടില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്.