ഒമ്പതുവയസ്സുകാരിയോട് ലൈംഗികാതിക്രമം; വയോധികന് അഞ്ചുവര്‍ഷം തടവ്

Update: 2025-11-19 02:19 GMT

ആലപ്പുഴ: ഒമ്പതുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 59കാരനയ പ്രതിക്ക് അഞ്ചുവര്‍ഷം തടവും 20000 രൂപ പിഴയും വിധിച്ചു. ആര്യാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍ മൂത്തേടത്ത് വീട്ടില്‍ ക്ലെമന്റി(59)നെയാണ് ആലപ്പുഴ ജില്ലാ പോക്‌സോ കോടതി ജഡ്ജി റോയി വര്‍ഗീസ് ശിക്ഷ വിധിച്ചത്. പോക്‌സോ 12-ാം വകുപ്പുപ്രകാരം രണ്ടുമാസം തടവും 10000 രൂപ പിഴയുംകൂടി ശിക്ഷയില്‍ പറയുന്നുണ്ട്. ആലപ്പുഴ നോര്‍ത്ത് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി ഷെഫീക്കാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.