പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വയോധികന് 26 വര്‍ഷം കഠിന തടവും 2.6 ലക്ഷം രൂപ പിഴയും
ആലത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് 26 വര്‍ഷം കഠിന തടവും 2,60,000 രൂപ പിഴയും വിധിച്ചു. കുനിശ്ശേരി അമ്പലവളവ് കിഴക്കേതറ ഹരിദാസന്‍ മേനോന്‍ (70) ആണ് ശിക്ഷിക്കപ്പെട്ടത്. ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി സന്തോഷ് കെ വേണുവാണ് ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം രണ്ടുവര്‍ഷം അധികം തടവ് അനുഭവിക്കണമെന്നും, പിഴ അടയ്ക്കുന്ന പക്ഷം തുകയുടെ പകുതി അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2021 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 27 വരെ വിവിധ ദിവസങ്ങളില്‍ അതിജീവിത താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം നടത്തിയതായാണ് കേസ്.
അന്നത്തെ ആലത്തൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍, എസ്‌ഐ താജുദ്ദീന്‍, എഎസ്‌ഐ വല്‍സന്‍, സുലേഖ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.