പത്തുവയസുകാരിയോട് ലൈംഗികാതിക്രമം; വയോധികന് 15 വര്‍ഷം കഠിനതടവ്

Update: 2025-09-17 16:14 GMT

കോഴിക്കോട്: പത്തുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന് 15 വര്‍ഷം കഠിനതടവിനും 30,000 രൂപ പിഴയടയ്ക്കാനും വിധി. പൂതംപാറ സ്വദേശി കുന്നുമ്മല്‍ കുഞ്ഞിരാമനെ(64)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

കുട്ടിക്ക് എട്ടു വയസായിരുന്നപ്പോള്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തും സ്‌കൂളിലേക്കു പോകാന്‍ ജീപ്പ് കാത്തുനില്‍ക്കുന്ന സമയത്തും പ്രതിയുടെ കടയില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സ്‌കൂള്‍ കൗണ്‍സിലര്‍ മുഖേനയാണ് വിദ്യാര്‍ഥിനിയുടെ പീഡനത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് തൊട്ടില്‍പാലം പോലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.