ഇടുക്കി: കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊന്നു. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരന്‍ (63) ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. സുകുമാരന്റെ പിതൃ സഹോദരിയെ ആസിഡ് തട്ടി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരാണ് സുകുമാരന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ചതെന്ന് സംശയിക്കപ്പെടുന്നു.
പാലാ സ്വദേശിയായ പിതൃസഹോദരി 15 ദിവസം മുമ്പാണ് സുകുമാരന്റെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അതില്‍ സുകുമാരനെതിരെ പിതൃസഹോദരി പോലിസില്‍ പരാതിയും നല്‍കിയിരുന്നു.