നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കല്ലുവാതുക്കലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടില്‍ രവീന്ദ്രന്‍ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രന്‍ കല്ലുവാതുക്കല്‍, പാരിപ്പള്ളി ഭാഗങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളില്‍ കിടന്നുറങ്ങുന്നതാണ് പതിവ്. രക്തം വാര്‍ന്ന നിലയില്‍ ആയിരുന്നു മൃതദേഹം.