നളന്ദയിലെ ശീതള മാതാ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം

Update: 2026-03-31 07:12 GMT

നളന്ദ: ബിഹാറിലെ നളന്ദയിലെ ദീപ്നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ശീതള മാതാ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. സ്ത്രീകളാണ് മരിച്ചത്. സംഭവത്തില്‍ 12പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രാര്‍ഥനയ്ക്കായി ധാരാളം ഭക്തര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നു. ചൈത്ര മാസത്തിലെ അവസാനത്തെ ചൊവ്വാഴ്ചയായതിനാല്‍, പതിവിലും കൂടുതല്‍ ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. തിക്കിലും തിരക്കിലും നിന്ന് രക്ഷപ്പെടാന്‍ ഭക്തര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

പരിക്കേറ്റവരെ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചുസംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ ചീഫ് സെക്രട്ടറി പ്രത്യയ അമൃത് ഉത്തരവിട്ടു.

Tags: