അഫ്ഗാനിസ്ഥാന് മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കാന്‍ നീക്കം: മൗലവി മുഹമ്മദ് ഒമരി

Update: 2025-10-28 15:54 GMT

കാബൂള്‍: അഫ്ഗാനിസ്ഥാന് മേലെ യുദ്ധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി മൗലവി മുഹമ്മദ് ഒമരി. രാജ്യത്ത് അതിക്രമം നടത്താന്‍ മുതിരുന്നവര്‍ സോവിയറ്റ് റഷ്യയും യുഎസും നേരിട്ടത് പോലുള്ള തിരിച്ചടികള്‍ നേരിടുമെന്ന് മൗലവി മുഹമ്മദ് ഒമരി മുന്നറിയിപ്പ് നല്‍കി. മറ്റുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഫ്ഗാനിസ്താന്‍ ഇടപെടില്ല. ആരെങ്കിലും അഫ്ഗാനിസ്താന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ തിരിച്ചടിയും നല്‍കും. അടുത്തിടെ പാകിസ്താനുമായുള്ള സംഘര്‍ഷം അത് തെളിയിക്കുന്നു. പാകിസ്താനുമായി തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായില്ലെന്നും അദ്ദേഹം വിശദീകരിച്ചു.