ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Update: 2025-03-27 11:14 GMT

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വികസിതരാജ്യങ്ങളിലെല്ലാം ഔപചാരിക വിദ്യാഭ്യാസത്തിനുള്ള പ്രായം ആറ് വയസിനോ അതിന് മുകളിലോ ആണ്.

നിലവില്‍ കേരളത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശം നേടുന്നതിനുള്ള പ്രായം 5 വയസാണ്. കേരളത്തില്‍ കാലങ്ങളായി കുട്ടികളി അഞ്ചാം വയസില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതില്‍ മാറ്റം വരണമെന്നും ആറു വയസിന് ശേഷമാണ് കുട്ടികള്‍ വിദ്യാഭ്യാസത്തിനായി സജ്ജരാകുന്നതെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു.

Tags: