വിദ്യാര്‍ഥികളുടെ ആധാര്‍ അധിഷ്ഠിത തസ്തിക നിര്‍ണയ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പ്

Update: 2025-09-29 09:21 GMT

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ആധാര്‍ അധിഷ്ഠിത തസ്തിക നിര്‍ണയത്തിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കഗുട്ടികളുടെയും അധ്യാപകരുടെയും അവകാശം സംരക്ഷിക്കുമെന്ന് അറിയിച്ചു. എല്ലാവര്‍ക്കും യൂണിഫോം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

4090 അധ്യാപക സൃഷ്ടികള്‍ ഇല്ലാതാകുമെന്ന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെടാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത ഗുരുതര പ്രശ്‌നമായി തന്നെ ഇതിനെകണ്ടുകൊണ്ടാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

Tags: