കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ടിഎംസി എംഎല്‍എ ജീവന്‍ കൃഷ്ണ സാഹയുടെ വസതിയില്‍ ഇഡി റെയ്ഡ്.സ്‌കൂള്‍ അധ്യാപക നിയമനത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. സ്‌കൂള്‍ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബിര്‍ഭും ജില്ലയില്‍ നിന്നുള്ള ഒരാള്‍ നടത്തിയ പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകള്‍ നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സ്‌കൂള്‍ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് 2023 ഏപ്രിലില്‍ ടിഎംസി എംഎല്‍എ ജീവന്‍ കൃഷ്ണ സാഹയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം മെയ് മാസത്തിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.