പി വി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
രാവിലെ ഏഴു മണിയോടെയാണ് ഇഡി സംഘം അന്‍വറിന്റെ ഒതായിലെ വീട്ടിലെത്തിയത്
മലപ്പുറം: പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. രാവിലെ ഏഴു മണിയോടെയാണ് ഇഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഡ്രൈവര്‍ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം എത്തിയെന്നാണ് വിവരം. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. ഏതു കേസിലാണ് ഇഡിയുടെ റൈഡ് എന്നത് വ്യക്തമല്ല.