കൈക്കൂലിക്കേസിലെ പ്രതിയായ ഇഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

Update: 2025-06-17 12:36 GMT
കൈക്കൂലിക്കേസിലെ പ്രതിയായ ഇഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കൊച്ചി: കേസൊതുക്കാന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഇഡി ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊച്ചിയിലെ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് ഷിലോങ്ങിലേക്ക് മാറ്റിയത്. രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്യാനിരിക്കെയാണ് സ്ഥലം മാറ്റം. കേസൊതുക്കാന്‍ ഇടനിലക്കാര്‍ വഴി ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍കുമാര്‍ കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി വ്യവസായി അനീഷ് ബാബു നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്ഥലം മാറ്റിയത്.

Similar News