ഇഡി കേസ് ഒഴിവാക്കുന്നതിന് കൈക്കൂലി; ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും അറസ്റ്റില്‍
കൊച്ചി: കശുവണ്ടി വ്യവസായിക്കെതിരെ ഇഡി എടുത്ത കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും അറസ്റ്റില്‍. കൊച്ചി വാരിയം റോഡ് സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവര്‍ അറസ്റ്റിലായിരുന്നു. കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയായേക്കുമെന്ന് സൂചന നല്‍കുന്ന ഒരു റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.