ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 6.4 തീവ്രതയിലുള്ള ഭൂചലനം

Update: 2025-11-27 07:13 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വടക്കന്‍ സുമാത്രക്ക് സമീപം 6.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് സുനാമി മുന്നറിയിപ്പോ അപകടസൂചനകളോ നിലവില്‍ ഇല്ലെന്ന് സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. ഭൂചലന കേന്ദ്രബിന്ദു ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ നിന്ന് ഏറെ ദൂരെയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: