ജയ്പൂര്‍: ഇന്ന് രാവിലെ രാജസ്ഥാനിലെ സീകര്‍ ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 6.32ഓടെയാണ് പ്രകമ്പനം ഉണ്ടായത്.
സീക്കര്‍ ജില്ലയിലെ രനോലി പ്രദേശത്തും സമീപ ഗ്രാമങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പ്രാദേശികവാസികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ നേരിയ ഭൂചലനങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.