പാകിസ്താനില്‍ ഭൂചലനം
റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്

ഇസ് ലാമാബാദ്: പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിന്ദുകുഷ് മേഖലയില്‍ 230 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പം ചിലപ്പോള്‍ വീണ്ടും ശക്തമായി അനുഭവപ്പെടാനുള്ള സാധ്യതയുള്ളതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. നേരത്തെ ഇസ് ലാമാബാദിലും ഖൈബര്‍ പഖ്തുന്‍ഖ്വയുടെ ചില ഭാഗങ്ങളിലും മര്‍ദാന്‍, സ്വാത്, നൗഷേര, സ്വാബി, നോര്‍ത്ത് വസീറിസ്താന്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥളങ്ങളില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.