തപ്ലെജംഗ് : കിഴക്കന്‍ നേപ്പാളിലെ തപ്ലെജംഗ് ജില്ലയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. കാഠ്മണ്ഡുവില്‍ നിന്ന് 420 കിലോമീറ്റര്‍ കിഴക്കായി തപ്ലെജംഗിലെ ഫലൈച്ചയിലാണ് രാവിലെ 6.13 ന് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്.ആളപായം ഇല്ലെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു. ശംഖുവാസഭര്‍, പഞ്ച്തര്‍ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു.