അർജൻ്റീനയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്

Update: 2025-05-02 15:12 GMT
അർജൻ്റീനയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്

ബ്യൂണസ് ഐറിസ് : അർജന്റീനയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ഉഷുവയയിൽ നിന്ന് 222 കിലോമീറ്റർ തെക്കുള്ള ഡ്രേക്ക് പാസേജിലാണ് ഭൂചലനം ഉണ്ടായത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം 10 കിലോമീറ്റർ (6 മൈൽ) താഴ്ചയിലാണ് ഇത് അനുഭവപ്പെട്ടത്. ഉഷുവയയിൽ ഭൂകമ്പം അനുഭവപ്പെട്ടതായും തുടർന്ന് പ്രദേശത്ത് തുടർചലനങ്ങൾ കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. അതേസമയം, ഡ്രേക്ക് പാസേജിനടുത്ത് ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകുകയും തെക്കൻ തീരപ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

Tags:    

Similar News