ജലാലാബാദ് : കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. ജലാലാബാദിന് സമീപമാണ് ഇന്നലെ രാത്രി 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. സംഭവത്തില്‍ 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ഭൂകമ്പ ദുരന്തമാണിത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് സമീപമാണ് ഭൂചലനം ഉണ്ടായത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും വ്യാപകമായ നാശനഷ്ടങ്ങളും എല്ലാം ദുരിതബാധിത പ്രദേശങ്ങളിലേക്ക്എത്തിച്ചേരാനുള്ള ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.
2023ന് ശേഷം അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പ സംഭവമാണിത്. അന്ന് സമാനമായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്ന് ശക്തമായ തുടര്‍ചലനങ്ങളും അതേ മേഖലയില്‍ നാശം വിതച്ചു. അഫ്ഗാനിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിനെ വിനാശകരമായ ഭൂകമ്പങ്ങള്‍ക്ക് ഇരയാക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന ഹിന്ദുക്കുഷ് പര്‍വതനിരകളിലാണ് ഇതിന്റെ പ്രഭവകേന്ദ്രം.