മോസ്‌കോ: റഷ്യയിലെ കാംചത്ക ഉപദ്വീപ് തീരത്ത് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം.ഇന്ന് പുലര്‍ച്ചെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. പസഫിക് സമുദ്രത്തില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂകമ്പ വിവരം പുറത്തുവിട്ടത്. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇക്കഴിഞ്ഞ ജൂലൈയിലും ഇതേ മേഖലയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. അന്ന് റഷ്യയോടൊപ്പം ജപ്പാനും അമേരിക്കയും ഉള്‍പ്പെടെ നിരവധി പസഫിക് ദ്വീപ് രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂകമ്പ സാധ്യതകള്‍ക്ക് പേരുകേട്ട പ്രദേശമാണ് കാംചത്ക. ഉപദ്വീപിനടുത്തായാണ് ഇത്തവണയും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്.