ഫുജൈറയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.0 തീവ്രത രേഖപ്പെടുത്തി

Update: 2026-04-20 09:16 GMT

ദുബയ്: ഫുജൈറയിലുള്ള അല്‍ ഹല മേഖലയില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.0 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു.

പ്രാദേശിക സമയം രാത്രി 9:15ഓടെ ഉണ്ടായ ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 3.9 കിലോമീറ്റര്‍ ആഴത്തിലാണെന്ന് നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്ക് അറിയിച്ചു. നിലവിലെ ചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികളില്‍ നേരിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

റാസല്‍ ഖൈമ, ദിബ്ബ, ഒമാന്‍ അതിര്‍ത്തിയായ മുസന്ദം ഗവര്‍ണറേറ്റ് എന്നിവയ്ക്ക് സമീപമുള്ള ഈ മേഖലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സമാനമായ രീതിയില്‍ നേരിയ തോതിലുള്ള ചലനങ്ങള്‍ പതിവായി റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Tags: