ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി രണ്ടര വയസുകാരി ദ്യുതി പാര്‍വ്വതി
മംഗലം: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി രണ്ടര വയസ്സുകാരി ദ്യുതി പാര്‍വ്വതി. മംഗലത്തെ കോഴിശ്ശേരി റുജീഷിന്റെയും ജിന്‍സിയുടെയും മകളാണ് ദ്യുതി. വേള്‍ഡ് മാപ്പില്‍ 30 രാജ്യങ്ങളെ തിരിച്ചറിഞ്ഞതാണ് പ്രധാന നേട്ടം. കൂടാതെ 12 വാഹനങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. ഇംഗ്ലീഷ് അക്ഷരമാലയിലെ മുഴുവന്‍ അക്ഷരങ്ങള്‍ പറഞ്ഞും ഒന്നു മുതല്‍ 10 വരെയുള്ള ഇംഗ്ലീഷ് അക്കങ്ങള്‍ എണ്ണിയും 8 നിറങ്ങള്‍ തിരിച്ചറിഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.അമ്മയുടെ കൈവശമുള്ള ഡയറിയില്‍ ഉണ്ടായിരുന്ന ലോകരാജ്യങ്ങളുടെ ഭൂപടത്തിലെ രാജ്യങ്ങളുടെ പേര് പറയുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അമ്മ ജിന്‍സിയാണ് കുട്ടിയെ പരിശീലിപ്പിക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട്തന്നെ ദ്യുതി കാര്യങ്ങള്‍ പഠിച്ചെടുത്തു.