എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരേ ലാത്തിവീശിയ ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം

Update: 2025-09-20 04:50 GMT

കോട്ടയം: കഴിഞ്ഞ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം നിയന്ത്രിക്കാന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരേ ലാത്തിവീശിയ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. കോട്ടയം ഡിവൈഎസ്പി കെ ജി അനീഷിനെയാണ് സ്ഥലം മാറ്റിയത്. പത്തനംതിട്ട ക്രൈംബ്രാഞ്ചിലേയ്ക്കാണ് ഇയാളെ സ്ഥലംമാറ്റിയത്.

കോട്ടയം സിഎംഎസ് കോളേജില്‍നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ കെഎസ്‌യു-എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇരുചേരികളായുള്ള സംഘര്‍ഷം നിയന്ത്രിക്കാന്‍ ഡിവൈഎസ്പി അനീഷിന്റെ നേതൃത്വത്തില്‍ പോലിസ് ലാത്തിവീശുകയായിരുന്നു.സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റത് പോലിസിന്റെ മര്‍ദ്ദനത്തെതുടര്‍ന്നാണെന്ന് എസ്എഫ്‌ഐ നേതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥന്‍, സെക്രട്ടേറിയറ്റംഗം അഡ്വ. റെജി സഖറിയ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളും കോളേജിലെത്തി.

അതേസമയം, സിപിഎമ്മിന്റെ പ്രതികാരനടപടിയാണ് അനീഷിന്റെ സ്ഥലം മാറ്റത്തിനുപിന്നില്‍ എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Tags: