സംഭല്‍ സംഘര്‍ഷം: പോലിസ് പ്രതിയാക്കിയ യുവാവിന്റെ ഭൂമിയില്‍ ഡിവൈഎസ്പി ഓഫിസ് നിര്‍മിക്കും

Update: 2025-10-20 17:19 GMT

ബറെയ്‌ലി: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജമാമസ്ജിദിലെ ഹിന്ദുത്വ സര്‍വേയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിയാക്കിയ യുവാവിന്റെ ഭൂമിയില്‍ ഡിവൈഎസ്പി ഓഫിസ് നിര്‍മിക്കുമെന്ന് പോലിസ്. ദുബൈയില്‍ ജോലി ചെയ്യുന്ന ശരീഖ് സത്ത എന്ന യുവാവില്‍ നിന്നും കണ്ടുകെട്ടിയ ഭൂമിയിലാണ് ഓഫിസ് നിര്‍മിക്കുക. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയതായി സംഭല്‍ എസ്പി പറഞ്ഞു. സംഭലില്‍ സംഘര്‍ഷം നടക്കുന്ന സമയത്തും അതിന് മുമ്പുമെല്ലാം ശരീഖ് ദുബൈയിലായിരുന്നു. എന്നാല്‍, സംഘര്‍ഷം ആസുത്രണം ചെയ്തത് ശരീഖാണെന്നാണ് പോലിസ് ആരോപിക്കുന്നത്.