പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്

Update: 2026-03-05 10:22 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. വി ഡി സതീശന്റെ നിലവാരം എന്താണെന്ന് എല്ലാവര്‍ക്കും മനസിലായി. പ്രതിപക്ഷ നേതാവിനെ ആക്രമിക്കാനല്ല താന്‍ പറഞ്ഞതെന്നും വസീഫ് പറഞ്ഞു. 'ചിരിപ്പിക്കാതെ ഒന്ന് പോടാ ചെറുക്കാ' എന്നുള്ള സതീശന്റെ പരാമര്‍ശത്തോടായിരുന്നു വസീഫിന്റെ പ്രതികരണം.

വാര്‍ത്താസമ്മേളനത്തിനിടെ വി വസീഫ് താങ്കളുടെ കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴായിരുന്നു, സതീശന്‍ അതിനുള്ള മറുപടി ഇതാണെന്ന് പറഞ്ഞുകൊണ്ട് 'ചിരിപ്പിക്കാതെ ഒന്ന് പോടാ ചെറുക്കാ' എന്ന് പറഞ്ഞത്.

മന്ത്രി വീണാ ജോര്‍ജിനെതിരെ ആക്രമണം നടന്ന സമയത്ത് ഹൈപ്പോത്തെറ്റിക്കലായിട്ടുള്ള ഒരു പ്രതികരണമാണ് താന്‍ നടത്തിയത്. പ്രതിപക്ഷ നേതാവിനെ ആക്രമിക്കണമെന്നല്ല പറഞ്ഞത്. അങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും ഇവിടുത്തെ സാഹചര്യം?. ബഹുമാനത്തോടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു താന്‍ അത് പറഞ്ഞത്. അതിനോടാണ് വി ഡി സതീശന്‍ ആ രീതിയില്‍ പ്രതികരിച്ചതെന്നാണ് വസീഫിന്റെ വിശദീകരണം.

Tags: