പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐ, -ബിജെപി പ്രവര്‍ത്തകരാണ് റീത്ത് വെച്ച് പ്രതിഷേധിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലിസും കമ്മില്‍ ഓഫീസിന് മുമ്പില്‍ ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്ന് രാത്രിയോടെയാണ് എംഎല്‍എ ഒഫീസിനു മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഘടിച്ച് എത്തിയത്. തുടര്‍ന്ന് ഓഫീസിനു മുന്നില്‍ റീത്ത് വെക്കുകയായിരുന്നു. വലിയ പോലിസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് ചെറിയതോതിലുള്ള ഉന്തുംതള്ളും ഉണ്ടായി.
അതിനിടെ, തിരുവനന്തപുരം റൂറൽ എസ്പി യുവതിയുടെ മൊഴിയെടുക്കുകയാണ്. മൊഴിയെടുത്ത് കേസെടുക്കാൻ എഡിജിപി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.