ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകം; ഒമ്പതു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
തൃശൂര്‍: വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തില്‍ ഒമ്പത് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് തൃശൂര്‍ ജില്ലാ കോടതി. കേസിലെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.ഒന്നാം പ്രതി ജയേഷ്, രണ്ടാം പ്രതി സുമേഷ്, മൂന്നാം പ്രതി സെബാസ്റ്റ്യന്‍, നാലാം പ്രതി ജോണ്‍സണ്‍, അഞ്ചാം പ്രതി കുചേലന്‍ ബിജു, ആറാം പ്രതി രവി, ഏഴാം പ്രതി സതീഷ് (സജീഷ്,) എട്ടാം പ്രതി സനീഷ്, ഒമ്പതാം പ്രതി സുനീഷ് എന്ന ടുട്ടു എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
2010 മെയ് 16 നാണ് കുമ്പളങ്ങാട് വായനശാലയ്ക്ക് സമീപത്ത് വെച്ച് ബിജുവിനെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടികൊന്നത്. കൂട്ടുകാരുമായി സംസാരിച്ചിരിക്കവേ ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തിയ സംഘം ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.