ആംസ്റ്റര്‍ഡാം: ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നെതര്‍ലാന്‍ഡ്‌സ്. നെതര്‍ലാന്‍ഡിലെ ദേശീയ സുരക്ഷാ കോര്‍ഡിനേറ്ററുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ഇസ്രായേല്‍ നെതര്‍ലാന്‍ഡുകാരുടെ രാഷ്ട്രീയ അഭിപ്രായങ്ങളെ സ്വാധീനിക്കുകയാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പലതരം വ്യാജ വാര്‍ത്തകളിലൂടെയും പ്രചാരണങ്ങളിലൂടെയും ലോബിയിങ്ങിലൂടെയും നെതര്‍ലാന്‍ഡുകാരുടെ അഭിപ്രായങ്ങളെ സ്വാധീനിക്കുകയും രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടുകയും ചെയ്യുന്നു.
2023ല്‍ ഇസ്രായേലി എംബസി ഡച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനൗദ്യോഗികമായി ചില ലഘുലേഖകള്‍ നല്‍കി. അതില്‍ ചില ഡച്ച് പൗരന്‍മാരുടെ വിവരങ്ങളും ഉണ്ടായിരുന്നു. ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായ കോടതിക്കെതിരെ ഇസ്രായേലും യുഎസും നടത്തുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയായാണ് നെതര്‍ലാന്‍ഡ്‌സ് വിലയിരുത്തുന്നത്. വൈദേശിക ആക്രമണങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും കോടതിയെ സംരക്ഷിക്കേണ്ട ചുമതല നെതര്‍ലാന്‍ഡിന്റേതാണ്.