ദുബൈയില്‍ സ്‌ക്കൂളുകള്‍ തിങ്കളാഴ്ച തുറക്കും; സുരക്ഷക്കായി ഡ്രോണുകളുമായി പോലീസ്

Update: 2025-08-22 17:01 GMT

ദുബൈ: രണ്ട് മാസത്തെ മധ്യവേനല്‍ അവധിക്ക് ശേഷം യുഎഇയിലെ എല്ലാ വിദ്യാലയങ്ങളും തിങ്കളാഴ്ച വീണ്ടും ആരംഭിക്കുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷക്കായി ഡ്രോണുകള്‍ അടക്കമുള്ള സംവിധാനങ്ങളാണ് ദുബൈ പോലീസ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സുരക്ഷക്കായി മാത്രം 750 സീനിയര്‍ പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്തിലുള്ള പോലിസ് സേനയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഇതിനായി മാത്രം 250 പോലിസ് വാഹനങ്ങളും ഉണ്ടായിരിക്കുമെന്നും പോലിസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപകടം ഇല്ലാത്ത ദിനം എന്ന പ്രചരണവുമായിട്ടാണ് ഈ ദിവസം ദുബൈ പോലിസ് ആചരിക്കുന്നത്. ഡ്രൈവര്‍മാര്‍ സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും പോലിസ് അഭ്യര്‍ത്ഥിച്ചു. മലയാളികള്‍ അടക്കമുള്ള കുടുംബങ്ങള്‍ യുഎഇയില്‍ തിരിച്ചെത്തിയിട്ടുണ്ട്. തിരിച്ചുള്ള വിമാന ടിക്കറ്റ് വര്‍ദ്ധനവ് കാരണം പല കുടുംബങ്ങളുടെ സെപ്റ്റംബര്‍ ആദ്യത്തോടെ മടങ്ങാനായി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ യുഎഇയിലെ റോഡുകളില തിരക്കും വര്‍ദ്ധിക്കും.