ദുബയ്: സുരക്ഷാ പരിശോധനങ്ങള്‍ കൊണ്ട് താല്‍ക്കാലികമായി അടച്ചിട്ട ദുബയ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിച്ചു. നിലവില്‍ പരിമിതമായ എണ്ണം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതിനാല്‍ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
യാത്ര എയര്‍ലൈനുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രം യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടാല്‍ മതിയാകും. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പായി എയര്‍ലൈനുകളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ വിമാനത്താവളത്തിന് മുകളില്‍ സ്‌ഫോടനമുണ്ടാകുകയും പുകപടലങ്ങള്‍ ഉയരുകയും ചെയ്തു. മിസൈലുകളോ ഡ്രോണുകളോ തടയുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണതാണ് ഇതിന് കാരണം. പിന്നാലെ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തി വിമാനത്താവളം താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.