ചേർത്തലയിൽ മകൻ പിതാവിനെ ക്രൂരമായി മർദിച്ചു

Update: 2025-08-25 11:18 GMT

ആലപ്പുഴ: ചേർത്തലയിൽ മകൻ മദ്യലഹരിയിൽ പിതാവിനെ ക്രൂരമായി മർദിച്ചു. പുതിയകാവ് സ്വദേശി 75 കാരനായ ചന്ദ്രനെയാണ് മകൻ അഖിൽ മദ്യലഹരിയിൽ മർദിച്ചത്.

അമ്മയുടെയും സഹോദരങ്ങളുടെയും മുന്നിൽ വെച്ചായിരുന്നു സംഭവം. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിനിടെ അഖിൽ കഴുത്തുഞെരിക്കുകയും തലക്കടിക്കുകയും ചെയ്തു.

അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പോലിസ് എത്തി അഖിലിനെ കസ്റ്റഡിയിലെടുത്തു.

Tags: