കോട്ടയം: പുതുപ്പള്ളിയില്‍ മദ്യലഹരിയില്‍ യുവാക്കളുടെ പരാക്രമം. എടിഎം കൗണ്ടറും കാറും അടിച്ചു തകര്‍ത്തു. പുതുപ്പള്ളി കവലയ്ക്കും അങ്ങാടിക്കലിനും ഇടയില്‍ കുട്ടന്‍ചിറപ്പടിയില്‍ ഇന്നലെ രാത്രി എട്ടിന് ആയിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെന്നു പറഞ്ഞ് ഹോട്ടലില്‍ കയറിയ രണ്ട് യുവാക്കള്‍ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
തുടര്‍ന്ന് ഇവര്‍ പുതുപ്പള്ളി കൈതേപ്പാലത്തെ ബാറില്‍ പോവുകയും അവിടെ ആക്രമണം നടത്തിയ ശേഷം തിരികെയെത്തി ഹോട്ടലിനുനേരെ കല്ലെറിയുകയും ചെയ്തു. ഇതിനുശേഷം സമീപത്തെ എടിഎമ്മും അതിനരികെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും തല്ലിത്തകര്‍ത്തു. ഇവര്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.