മദ്യലഹരിയില്‍ സ്റ്റുഡിയോയും ബ്യൂട്ടിപാര്‍ലറും എറിഞ്ഞുതകര്‍ത്തു

Update: 2026-03-03 16:53 GMT

കോഴിക്കോട്: മദ്യലഹരിയില്‍ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടി പാര്‍ലറും എറിഞ്ഞു തകര്‍ത്തു. മുക്കം എന്‍ഐടി ക്യാംപസിനടുത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ എന്‍ഐടി വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മുക്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജു എന്നയാളാണ് മദ്യലഹരിയിലെത്തി സ്ഥാപനങ്ങള്‍ക്ക് നേരേ അക്രമം അഴിച്ചുവിട്ടത്. സ്ഥാപനങ്ങളുടെ മുന്നിലെത്തിയ ഇയാള്‍ കല്ലെറിയുകയായിരുന്നു. സ്റ്റുഡിയോ ഉടമ വിഷോഭ്, ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്‍, ബ്യൂട്ടി പാര്‍ലറിലെത്തിയ വിദ്യാര്‍ഥി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അക്രമം നടത്തിയ ബിജുവിനെ കുന്ദമംഗലം പോലിസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി.