മയക്കുമരുന്ന് കടത്ത് കേസ്; തലശ്ശേരി സ്വദേശിനിയെ കാപ്പ ചുമത്തി നാടുകടത്തി
കണ്ണൂര്‍: മയക്കുമരുന്ന് കടത്ത് കേസില്‍പ്പെട്ട തലശ്ശേരി സ്വദേശിനിയെ കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി തിരുവങ്ങാട് സ്വദേശിനി കമ്പളപ്പുറത്ത് ഫാത്തിമ ഹബീബ (27) യെയാണ് കണ്ണൂര്‍ വനിതാ പോലിസ് കാപ്പ ചുമത്തി നാടുകടത്തിയത്.ഒരുവര്‍ഷം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഒക്ടോബറില്‍, 24.23 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കടത്തിയ കേസില്‍ ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. മയക്കുമരുന്ന് കടത്തിയതിന് ഇവര്‍ക്കെതിരേ എക്‌സൈസിലും കേസുണ്ട്.