കുളത്തില്‍ മുങ്ങിമരിച്ചു

Update: 2025-05-13 16:49 GMT

അഴീക്കോട്: ആയനിവയല്‍ മാക്കുനി കുളത്തില്‍ നീന്താനിറങ്ങിയ ആള്‍ മുങ്ങിമരിച്ചു. പുന്നക്കപ്പാറ മാവിലവീട് ക്ഷേത്രത്തിന് സമീപം എം കെ ശ്രീജിത്താണ് (44) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം. ശ്രീജിത്തിനോടൊപ്പം സുഹൃത്തും നീന്താനിറങ്ങിയിരുന്നു. ശ്രീജിത്ത് കുളത്തില്‍നിന്ന് കരയ്‌ക്കെത്താത്തതിനാല്‍ കുറേസമയം കാത്തു. പിന്നീട് നാട്ടുകാരും കണ്ണൂരില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ശ്രീജിത്തിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീജിത്ത് കെഎസ്ആര്‍ടിസി െ്രെഡവറാണ്.