തെല്‍അവീവ്: ഇസ്രായേലിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. ഈജിപ്ത്-ഗസ അതിര്‍ത്തിക്ക് മുകളിലൂടെയാണ് ഡ്രോണ്‍ എത്തിയതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിരവധി തവണ തടയാന്‍ ശ്രമിച്ചിട്ടും ഡ്രോണിനെ തടയാന്‍ ഇസ്രായേലിന് സൈന്യത്തിന് കഴിഞ്ഞില്ല. ബ്‌നെയ് നെറ്റ്‌സാരിം, നെവെഹ്, തല്‍മേയ് യൂസഫ്, ദെക്കെല്‍ എന്നീ പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജൂതന്‍മാര്‍ ഇതോടെ ബങ്കറില്‍ ഒളിച്ചു.