ഗര്‍ഡര്‍ തകര്‍ന്ന് പിക്കപ്പ് വാനിന് മുകളില്‍വീണ് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവം; നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി
ആലപ്പുഴ: തുറവൂരില്‍ ഗര്‍ഡര്‍ തകര്‍ന്ന് പിക്കപ്പ് വാനിന് മുകളില്‍വീണ് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി ദേശീയപാത അതോറിറ്റി. അശോക ബില്‍ഡ്കോണിനെയാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്. വിദഗ്ധസമിതി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയോ ഒരുമാസത്തേക്കോ എന്‍എച്ച്എഐയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണ കമ്പനിക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയപാത അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
ഇക്കഴിഞ്ഞ നവംബര്‍ 13ന് പുലര്‍ച്ച മൂന്നു മണിയോടെയാണ് ചന്തിരൂര്‍ ഭാഗത്ത് ഗര്‍ഡര്‍ വീണ് അപകടമുണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്തുനിന്നും ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. മൂന്നരമണിക്കൂറിനു ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. ജാക്കി തെന്നി രണ്ടു ഗര്‍ഡറുകള്‍ നിലം പതിക്കുകയായിരുന്നു.