പകല്‍ ഓട്ടോ ഓടിക്കും, രാത്രി സ്‌കൂട്ടറുമായി കറങ്ങി സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രം; ഡ്രൈവര്‍ അറസ്റ്റില്‍

Update: 2025-11-23 06:32 GMT

തൃശ്ശൂര്‍: സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ പിടിയില്‍. കണ്ടാണശ്ശേരി കിഴക്കേകുളം വീട്ടില്‍ അബ്ദുള്‍ വഹാബിനെയാണ് (49) ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി രാത്രികാലങ്ങളില്‍ ഹെല്‍മെറ്റ് ധരിച്ച് ഗുരുവായൂരിലെ കണ്ടാണശ്ശേരി, ചൊവ്വല്ലൂര്‍ മേഖലകളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്.

രാത്രിസമയങ്ങളില്‍ ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു പോകുന്ന സ്ത്രീകളെയാണ് ഇയാള്‍ ഇരയാക്കിയിരുന്നത്. ശല്യം സഹിക്കാന്‍ കഴിയാതെ പലരും പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് പ്രദേശത്തെ സിസിടിവികള്‍ പോലിസ് പരിശോധിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐ ജി അജയകുമാറിന്റെ നേതൃത്വത്തിലാണ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags: