പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം; ഡിആര്‍ഡിഒ ഗസ്റ്റ്ഹൗസ് മാനേജര്‍ അറസ്റ്റില്‍

Update: 2025-08-13 04:42 GMT

ജയ്പൂര്‍: പാകിസ്താന്‍ ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഡിആര്‍ഡിഒ ഗസ്റ്റ്ഹൗസ് മാനേജര്‍ അറസ്റ്റില്‍. ജയ്‌സാല്‍മറിലെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റെയ്ഞ്ചിലെ പ്രതിരോധ വിഭാഗത്തിന്റെ ഗസ്റ്റ്ഹൗസ് മാനേജരായ മഹേന്ദ്ര പ്രസാദാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയതായാണ് വിവരം. ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും മിസൈല്‍, ആയുധ പരീക്ഷണങ്ങളുടെ വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയെന്നാണ് സംശയിക്കുന്നത്.