ഡോക്‌ടർ വന്ദന ദാസിന്റെ കൊലപാതകം; ശിക്ഷാവിധി ഇന്ന്

Update: 2026-03-21 04:37 GMT

കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ വിധി ഇന്ന്. ശിക്ഷാവിധിയിന്മേലുള്ള വാദങ്ങൾ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമായി കണ്ട് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, കുറ്റം ചെയ്‌തത് കരുതികൂട്ടിയല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു.

സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളുമാണ് സ്‌പെഷ്യൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Tags: