മറ്റൊരു ഡോക്ടര്‍ സ്വന്തമായി വാങ്ങിയ ഉപകരണം ഉപയോഗിക്കാനാകില്ല; കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി ഡോ. ഹാരിസ്
തിരുവനന്തപുരം: മറ്റൊരു ഡോക്ടര്‍ പണം നല്‍കി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിനാണ് ഹാരിസ് ചിറക്കലിന്റെ മറുപടി. നോട്ടിസിലെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യാതൊരുവിധത്തിലും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഉപകരണക്ഷാമം നേരത്തെ തന്ന റിപോര്‍ട്ട് ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം സഹപ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് വാട്‌സാപ് ഗ്രൂപ്പില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. 30വര്‍ഷത്തില്‍ അധികമായി കാണുന്നവരും ഒപ്പം പഠിച്ചവരും ജോലി ചെയ്തവരുമാണ് തന്നെ ഉപദ്രവിച്ചതെന്നും ചില വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി മരണത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെയെന്നും അദ്ദേഹം കുറിപ്പില്‍ ഫങ്കുവച്ചിരുന്നു. ഹാരിസ് നടത്തിയത്. രോഗികള്‍ക്ക് വേണ്ടി ശബ്ദിച്ചപ്പോള്‍ കേരളം കൂടെനിന്നെങ്കിലും സഹപ്രവര്‍ത്തകര്‍ ഒറ്റികൊടുത്തെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.