ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍; വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് സമിതി റിപോര്‍ട്ട്

Update: 2025-07-03 02:10 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകരണ പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തലുകളില്‍ ശരിയുണ്ടെന്ന് ആരോഗ്യവകുപ്പ് സമിതിയുടെ റിപോര്‍ട്ട്. സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും സമിതി അക്കമിട്ട് നിരത്തുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബി പത്മകുമാര്‍ അധ്യക്ഷനായ സമിതി ഇന്നലെ രാത്രി വൈകി ഡി എം ഇയ്ക്ക് നല്കിയ റിപോര്‍ട്ട് ഇന്ന് ആരോഗ്യ മന്ത്രിക്ക് കൈമാറും.

ഡോ. ഹാരിസിന്റെ യൂറോളജി വിഭാഗത്തിലുണ്ടായ ഫയല്‍ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകളും പരാമര്‍ശമുണ്ട്. നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്നും കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപന മേധാവികള്‍ക്ക് അനുവദിക്കണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.