'എബോള, പക്ഷിപ്പനി , കൊറോണ' ; മാരകരോഗങ്ങളെ നേരിടാനുള്ള യുഎൻ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. ഡേവിഡ് നബാരോ അന്തരിച്ചു

Update: 2025-07-27 03:52 GMT

ജനീവ :പക്ഷിപ്പനി, എബോള, കൊറോണ വൈറസ് പാൻഡെമിക് എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളെ നേരിടുന്നതിന് നേതൃത്വം നൽകിയ ഡോ. ഡേവിഡ് നബാരോ അന്തരിച്ചു. 75 വയസ്സായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ ആറ് പ്രത്യേക ദൂതന്മാരിൽ ഒരാളായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ലോകാരോഗ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2023-ൽ ചാൾസ് മൂന്നാമൻ രാജാവ് നബാറോയെ നൈറ്റ് പദവി നൽകി ആദരിച്ചു. ആരോഗ്യo, പട്ടിണി തുടങ്ങിയ വിഷയങ്ങളിലെ പ്രവർത്തനത്തിന് 2018ൽ അദ്ദേഹത്തിന് വേൾഡ് ഫുഡ് പ്രൈസും ലഭിച്ചു.

മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഉൾപ്പെടെ 22 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2003 - ലെ യു എൻ ആസ്ഥാനത്ത് നടന്ന ബോംബാക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.

Tags: