വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ഗസയില്‍ കൊല്ലപ്പെട്ടത് ഡസന്‍ കണക്കിന് ആളുകള്‍

Update: 2025-07-10 09:40 GMT

ഗസ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഡസന്‍ കണക്കിനു ആളുകള്‍. ദേര്‍ എല്‍ബലാഹില്‍ മാനുഷിക സഹായത്തിനായി കാത്തുനില്‍ക്കുകയായിരുന്ന 13 പേര്‍ കൊല്ലപ്പെട്ടു. മധ്യ, തെക്കന്‍ ഗസയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.



ഇസ്രായേലിന്റെ പിടിവാശി കാരണം ഖത്തറില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ 'കഠിനമായിരുന്നു' എന്ന് ഹമാസ് പറഞ്ഞതിന് പിന്നാലെയാണ് ഇത്. ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 10 ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ദോഹയില്‍ ഹമാസും ഇസ്രായേലും തമ്മില്‍ നടന്ന പരോക്ഷ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്നാണ് സമീപകാല റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags: