സ്ത്രീധന പീഡന മരണം; ഇരയുടെ സഹോദരീഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

Update: 2025-08-25 05:37 GMT

നോയിഡ: സ്ത്രീധന കൊലക്കേസില്‍ ഇരയുടെ സഹോദരീഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍.സഹോദരീഭര്‍ത്താവ് രോഹിത് ഭാട്ടിയാണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. കൊല്ലപ്പെട്ട യുവതിയുടെ ഭാര്യാപിതാവ് സത്യവീര്‍ ഭാട്ടിയും അറസ്റ്റിലായി.കഴിഞ്ഞ വ്യാഴാഴ്ചയാണ് നിക്കി ഭാട്ടി എന്ന യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തീകൊളുത്തി കൊന്നത്. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നിക്കിയുടെ ഭര്‍ത്താവ് വിപിനാണ് കേസിലെ ഒന്നാംപ്രതി. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ഉദ്യോഗസ്ഥനില്‍ നിന്ന് പിസ്റ്റള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലിസ് പിടികൂടികയായിരുന്നു. പിന്നീട് ഇയാളോട് എന്തെങ്കിലും പശ്ചാത്താപമുണ്ടോ എന്ന് പോലിസ് ചോദിച്ചപ്പോള്‍, 'എനിക്ക് ഒരു പശ്ചാത്താപവുമില്ല. ഞാന്‍ അവളെ കൊന്നിട്ടില്ല. അവള്‍ സ്വയം മരിച്ചു ' എന്നായിരുന്നു പ്രതികരണം.

Tags: