കെപിസിസി നേതൃമാറ്റം: നിയമസഭാ തിരഞ്ഞെടുപ്പു വരെ തന്നെ മാറ്റരുത്; ഹൈക്കമാൻ്റിനോട് ആവശ്യപ്പെട്ട് കെ സുധാകരൻ

Update: 2025-05-03 07:56 GMT
കെപിസിസി നേതൃമാറ്റം:  നിയമസഭാ തിരഞ്ഞെടുപ്പു വരെ തന്നെ മാറ്റരുത്; ഹൈക്കമാൻ്റിനോട് ആവശ്യപ്പെട്ട് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തന്നെ അനുവദിക്കണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ട് കെ സുധാകരന്‍. നിയമസഭ തെരഞ്ഞെടുപ്പ് വരെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തണമെന്നാണ് ആവശ്യം. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടും, രാഹുല്‍ ഗാന്ധിയോടും സുധാകരന്‍ തന്റെ ആവശ്യമറിയിച്ചു.

ഇപ്പോള്‍ നേതൃമാറ്റത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പ് ജയിച്ചിട്ട് മതി നേതൃമാറ്റ ചര്‍ച്ചകളെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ ഹൈക്കമാന്റ് എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും പസിഡന്‍ഡ് സ്ഥാനത്ത് തുടരില്ല എന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല'.പകരം ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, പ്രസിഡന്‍ഡ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് സുധാകരന് ഉറപ്പ് ലഭിച്ചതായും സൂചനയുണ്ട്.




Tags:    

Similar News