'കിടക്കയിലും നായ, ഭാര്യക്ക് തന്നേക്കാള്‍ ഇഷ്ടം നായയെ'; വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് 41കാരന്‍

Update: 2025-11-14 05:13 GMT

ന്യൂഡല്‍ഹി: ഭാര്യക്ക് തന്നേക്കാള്‍ ഇഷ്ടം നായയെ ആയതു കൊണ്ട് വിവാഹമോചനം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് 41കാരന്‍. 2006ല്‍ വിവാഹം കഴിച്ചതു മുതല്‍ അനുഭവിക്കുകയാണെന്നും ഇനി ഇങ്ങനെ മുന്നോട്ടു പോകാന്‍ ആവില്ലെന്നും പറയുകയാണ് ഇയാള്‍. മൃഗസംരക്ഷണ ആക്ടിവിസ്റ്റാണ് ഭാര്യ. തന്നോട് ലൈംഗിക ബന്ധത്തിനും താത്പര്യമില്ല. ഇത് കടുത്ത മാനസിക വിഷമത്തിലാക്കി. ലൈംഗിക ശേഷിയെ വരെ ബാധിച്ചെന്നും അഹമ്മദാബാദ് സ്വദേശി പറയുന്നു.

കിടക്കയില്‍ പോലും തന്നേക്കാള്‍ പിയം ഭാര്യക്ക് നായയെ ആണെന്നും തെരുവുനായയെ എല്ലാം വീട്ടിലേക്ക് കൊണ്ടുവരികയാണെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ മുമ്പ് കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും അന്ന് ആരോപണങ്ങളെല്ലാം നിഷേധിച്ച ഭാര്യ ആവശ്യപ്പെട്ടത് ജീവനാംശമായി ഒരു കോടി രൂപയാണെന്നും ഇയാള്‍ പറയുന്നു.

2017ലാണ് അഹമ്മദാബാദ് കുടുംബ കോടതിയില്‍ വിവാഹമോചന ഹരജി നല്‍കിയത്. എന്നാല്‍ ഇത് തള്ളികളയുകയായിരുന്നു. നാട്ടില്‍ തെരുവുനായ പ്രശ്‌നമുണ്ടായാല്‍ ഭാര്യ കേസ് കൊടുക്കും. താന്‍ ഒപ്പം നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കും. നിരസിച്ചാല്‍ അപമാനിക്കുമെന്നും തനിക്ക് അവിഹിതബന്ധമുണ്ടെന്ന് വരെ കഥയുണ്ടാക്കിയെന്നും ഇയാള്‍ പറയുന്നു.

Tags: